പിറവം: ഓണക്കൂർ പുതുശേരിപ്പടിയിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുശേരിപ്പടി പനങ്ങാട്ട് മുരളീധരൻ നായരുടെ മകൻ വിഷ്ണു എം. നായരാണ് (ഉണ്ണി-33) മരിച്ചത്. മരണകാരണം സൂര്യാതപമാണെന്നു സംശയിക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ വീടിനടുത്ത് റബർ വെട്ടിമാറ്റിയ സ്ഥലത്ത് വെയിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടൻ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരം മുഴുവനും പൊള്ളിയനിലയിലായിരുന്നു. പിറവം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിശോധനകൾക്കായി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോട്ടയത്ത് സ്വകാര്യ പ്രസാധകസ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു വിഷ്ണു. സഹോദരി: കൃഷ്ണപ്രിയ.